മലയാള ഐക്യവേദി – വിദ്യാർത്ഥി മലയാളവേദി സംസ്ഥാന ഭാരവാഹികൾ 

കോഴിക്കോട് : മലയാള ഐക്യവേദി – വിദ്യാർത്ഥി മലയാളവേദി എന്നിവയ്ക്ക് മാതൃഭാഷാ വിദ്യാലയമായ കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 15-ാം വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. ഹരികുമാർ (പ്രസിഡന്റ്), എസ്. രൂപിമ (സെക്രട്ടറി), എം. വി. വിദ്യ, പി. വി. രമേശൻ (വൈസ് പ്രസിഡന്റുമാർ), സി. കെ. സതീഷ് കുമാർ, സജു കോച്ചേരി (ജോ. സെക്രട്ടറിമാർ), കെ. എം. ഫാമിദ (ഖജാൻജി), ടോം മാത്യു (കൺവീനർ), അനൂപ് വളാഞ്ചേരി, കെ. എം. ശ്രീജിത്ത്  (ജോ. കൺവീനർമാർ) എന്നിവരാണ് മലയാള ഐക്യവേദി ഭാരവാഹികൾ.

എ. അഫ്സൽ ശാഹിദ് (പ്രസിഡന്റ്), പി. ശ്രുതി (സെക്രട്ടറി), കെ. ജിത്തു, എം. മേഘ (വൈസ് പ്രസിഡന്റ്), എൻ. യു. സജീവ്, അതുല്യ വിനോദ് (ജോ. സെക്രട്ടറി), അക്ഷയ ശങ്കർ (ഖജാൻജി), ജസ്റ്റിൻ പി. ജെയിംസ് (കൺവീനർ), മിഷൽ മരിയ ജോൺസൺ, വിപിൻ കുമാർ, കെ. അഭിമന്യ എന്നിവർ വിദ്യാർത്ഥി മലയാളവേദി ഭാരവാഹികൾ.

എ. സുബാഷ് കുമാർ (സ്കൂൾതല മലയാളവേദി), കെ. പി. നൗഷാദ് (ഭരണഭാഷാതല മലയാളവേദി), അഡ്വ. എം. കെ. അബ്ദുള്ള (ജനകീയ മലയാളവേദി), നിസ്തുൽ രാജ് (വിജ്ഞാന മലയാളവേദി), സി. ടി. സലാഹുദ്ദീൻ (സർവകലാശാലാതല മലയാളവേദി), കെ. എ. അഭിജിത്ത് (നവമാധ്യമ മലയാളവേദി) എന്നിവർ ഉപസമിതി കൺവീനർമാരായി തെരഞ്ഞെടുക്കപ്പെട്ടു.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണം, പഠന മാധ്യമം, കോടതി വ്യവഹാരങ്ങൾ തുടങ്ങിയവ മലയാളത്തിൽ ആക്കുക, കീം – മാർക്ക് സമീകരണത്തിലെ വിവേചനം അവസാനിപ്പിക്കുക. ദേശീയ തലത്തിലുള്ള സ്ഥാപനങ്ങളിൽ മലയാള ഭാഷയുമായി ബന്ധപ്പെട്ട അധ്യാപക തസ്തികകൾ ഇല്ലാതാവുന്നതിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങൾ പ്രമേയമായി അവതരിപ്പിച്ചു.