കോട്ടയം : ബിരുദപുനഃസംഘടനയുടെ പേരില്‍ എംജി സര്‍വകലാശാല ഭാഷാവിഷയങ്ങളുടെ പഠനസമയം വെട്ടിക്കുറച്ച നടപടിക്കെതിരെ ഐക്യമലയാളപ്രസ്ഥാനത്തിന്റെ ഉപവാസസമരം ഉദ്ഘാടനം ചെയ്യാന്‍ ഗാന്ധിജിയുടെ വേഷം ധരിച്ചാണ് നാടകകലാകാരന്‍ ഡി. ശശിധരന്‍ സമരപ്പന്തലിലെത്തിയത്. ഭാഷകള്‍ക്കേല്‍ക്കുന്ന പരുക്കിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ എഴുത്ത് വായിച്ച് ഉദ്ഘാടനം ചെയ്‍തു. ഐക്യമലയാളപ്രസ്ഥാനം സെക്രട്ടറി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സമരസംഘാടകസമിതിയുടെ കണ്‍വീനര്‍ ടോം മാത്യു സ്വാഗതം പറഞ്ഞു. ആര്‍. നന്ദകുമാര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു.

ഡോ. സി. ആദര്‍ശ്, ജസ്റ്റിന്‍ പി. ജയിംസ്, മിഷല്‍ മരിയ ജോണ്‍സണ്‍, വൈഷ്‍ണവി വി., സി.കെ. സതീഷ്‍കുമാര്‍, നിസ്‍തുല്‍, സി. അരവിന്ദന്‍, പി. വി. രമേശന്‍, ഡോ. സുരേഷ് മൂക്കന്നൂര്‍, രാജന്‍ എം., പത്മന്‍ കാരയാട്ട്, അഡ്വ. എം.കെ. അബ്‍ദുല്ല എന്നിവര്‍ അഭിവാദ്യം ചെയ്‍ത് പ്രസംഗിച്ചു. ഡോ. പി. പവിത്രന്‍ സമാപനപ്രഭാഷണം നടത്തി. മിഷല്‍ മരിയ ജോണ്‍സണ്‍ നന്ദി പറഞ്ഞു. ജോംജി ജോസ് എഴുതിയ ജനാധിപത്യവും ഫാസിസവും ഇറച്ചിക്കോഴികളും എന്ന കവിതാസമാഹാരം എഴുത്തുകാരനും പ്രഭാഷകനുമായ അജു കെ. നാരായണന്‍ മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. ഹരികുമാറിനു നല്‍കി പ്രകാശനം ചെയ്‍തു.