വിദ്യാർത്ഥി മലയാളവേദിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. 2024 ഡിസംബർ എട്ടാം തീയതി വൈകിട്ട് 7.30 തിന് ഓൺലൈനായി കൂടിയ യോഗത്തിൽ ഇരുപതോളം പേർ പങ്കെടുത്തു.വിദ്യാർത്ഥി മലയാളവേദി സംസ്ഥാന ഭാരവാഹികളായ അഫ്സൽ,അഭിജിത്ത് എന്നിവരാണ് ശിൽപ്പശാല നയിച്ചത്. സമകാലിക സംഘടനാപ്രവർത്തനങ്ങളിൽ നവമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് വിദ്യാർത്ഥിവേദി പ്രസിഡൻ്റ് ശ്രുതി ആമുഖമായി സംസാരിച്ചു.ഓൺലൈൻ ശിൽപ്പശാലാപരമ്പരയുടെ ഒന്നാം ഘട്ടമായിരുന്നു ഇത്.