2024 ഡിസംബർ 7ന് രാത്രി 7.30ന് ഗൂഗിൾ മീറ്റ് മുഖേന മലയാള ഐക്യവേദി വയനാട് ജില്ലാ നിർവാഹക സമിതി യോഗം ചേർന്നു. മലയാള ഐക്യവേദി വയനാട് ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. മലയാള ഐക്യവേദി വയനാട് ജില്ലാ സെക്രട്ടറി അഭിജിത്ത് കെ എ, കൺവീനർ ബാവ കെ പാലുകുന്ന്, വൈസ് പ്രസിഡന്റ് സി കെ പവിത്രൻ, ജോയിന്റ് സെക്രട്ടറി പി കെ ജയചന്ദ്രൻ, പ്രീത ജെ പ്രിയദർശിനി, ട്രഷറർ പി കെ ഷാഹിന, അഫ്സൽ ശാഹിദ് തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലാ സമ്മേളനം 2025 ജനുവരി 17ന് കൽപ്പറ്റയിൽ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. കവിയരങ്ങ്, ഗോത്രഭാഷാ സെമിനാർ, പ്രത്യേക പതിപ്പ് തുടങ്ങിയ അനുബന്ധ പരിപാടികളും പ്രവർത്തനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടത്തും. ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ തരത്തിലുളള രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ലഘു ദ്വൈമാസിക തയ്യാറാക്കാനും ഭാഷാവിഷയം സംബന്ധിച്ച് ലേഖനമത്സരം, കുട്ടികൾക്കായി സാഹിത്യ ശില്പശാല എന്നിവയും സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. വായനശാലകളും ഇതര സംഘടനകളുമായി സഹകരിച്ച് കൊണ്ടും മലയാള ഐക്യവേദി ജില്ലയിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തും.