കാലടി: കോടതിവ്യവഹാരങ്ങൾ മലയാളത്തിലാക്കണമെന്ന് മലയാള ഐക്യവേദി എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്കൃത സർവകലാശാലാ മലയാള വിഭാഗം മുൻ മേധാവി ഡോ. വത്സലൻ വാതുശേരി ഉദ്ഘാടനം ചെയ്തു. ഐക്യവേദി ജില്ലാ പ്രസിഡൻ്റ ഡോ. സുരേഷ് മുക്കന്നൂർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ് രൂപിമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിൻ്റെ ഭരണഭാഷ പുരസ്കാര ജേത്രിയും സംസ്കൃത സർവകലാശാല ജീവനക്കാരിയുമായ പി ബി സിന്ധുവിനെ ഡോ. വി പി മാർക്കോസ് അനുമോദിച്ചു. ജില്ലാ സെക്രട്ടറി ജോം ജി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ്പ്രസിഡ ൻ്റ് പി വി രമേശൻ, അഡ്വ എം കെ അബ്ദുള്ള, കാലടി എസ് മുരളീധരൻ , മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, രാധ മുരളീധരൻ എന്നിവർ സംസാരിച്ചു. സുരേ ഷ് മുക്കന്നൂർ (പ്രസിഡന്റ്),ജോം ജി ജോസ് (വൈസ് പ്രസിഡൻ്റ്), എസ് സുരേഷ് ബാബു (സെക്രട്ടറി). എ സെബാസ്റ്റ്യൻ (ജോയിന്റ്റ് സെക്രട്ടറി), രാധാ മുരളീധരൻ (കൺവീനർ), എസ് പ്രണവ് (ജോയിൻ്റ് കൺവീനർ), അഡ്വ. എം കെ അബ്ദു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.