വിവരസാങ്കേതികവിദ്യയുടെ നീരാളിപ്പിടുത്തത്തിലാണ് ജീവിതത്തിന്റെ സമസ്തമേഖലകളും. സാങ്കേതികവിദ്യയുടെ വളർച്ചയും അതു നല്കുന്ന സേവനങ്ങളും ഭാഷകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഇ-ബുക്കുകളും, ഇ-വായനകളും ഇന്ന് സജീവമാണ്. ബ്ലോഗിന്റെ സാധ്യതകളും ഏറിവരുന്ന സാഹചര്യത്തിൽ എല്ലാ ഭാഷകളും ബ്ലോഗിൻ്റെ പിന്നാലെയാണ് ഭാഷകൾ മിക്കതും. മൊബൈൽ ഫോണും, ഐപോഡും ഭാഷാസംവേദനത്തിന്റെ പുത്തൻ മാതൃകകൾ സൃഷ്ടിച്ചുകഴിഞ്ഞു. വിജ്ഞാനത്തിന്റെ മുഖ്യസ്രോതസ്സായി ഇൻ്റർനെറ്റ് മാറി. വിവരസാങ്കേതികവിദ്യകൊണ്ടുവന്ന ഈ വിപ്ലവത്തിന്റെ ആത്യന്തിക ലക്ഷ്യം ആഗോളീകരണമാണ്. ലോകം ഒറ്റ ഗ്രാമമായിത്തീരുമ്പോൾ വാണിജ്യവും വ്യവസായവും പുഷ്ടിപ്പെടുകയും യുദ്ധങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്നുമാണ് വിശ്വാസം. ആഗോളീകരണവ്യഗ്രതയിൽ മാതൃഭാഷകളുടെ സ്ഥിതിയെന്താവും?
ലോകം വിരൽത്തുമ്പിൽ എന്ന വിസ്മയകരമായ അവസ്ഥയിലാണ് നാമെല്ലാം.. ഭൂഖണ്ഡങ്ങളുടെ സീമകൾക്ക് പ്രസക്തി നഷ്ടമായി. അടുത്തും അകലങ്ങളിലുമുള്ള ജനങ്ങൾ കൂടുതൽ അടുത്തു. ഓർക്കാനും ഓർമ്മിച്ചെടുക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകളാൽ ലോകവ്യാപ്തി ചുരുങ്ങുകയും ആഗോളഗ്രാമമെന്ന ലക്ഷ്യത്തിലേക്കു രാഷ്ട്രങ്ങൾ അടുക്കുകയും ചെയ്തിരിക്കുന്നു. അടുപ്പത്തിന്റെയും അകൽച്ചയുടെയും തോതു നിശ്ചയിക്കുന്ന ഘടകങ്ങളിൽ മുഖ്യം ഭൂപ്രകൃതിയും മാറ്റങ്ങൾക്കനുസരിച്ച് കുടിയേറ്റങ്ങളും കുടിയിറക്കങ്ങളും നടക്കുന്നു. മനുഷ്യനോടൊപ്പം സഞ്ചരിക്കുന്ന പ്രതിഭാസമാണ് ഭാഷ. ഭാഷകരുള്ളിടത്തോളം ഭാഷകൾ ജീവിക്കും. അവസാനത്തെ ഭാഷകനോടൊപ്പം ഭാഷ മരിക്കുന്നു. ഏകദേശ കണക്കനുസരിച്ച് ഏഴായിരത്തിനടുത്ത് ഭാഷകൾ ഇന്നു ലോകത്തുണ്ട്. കൂട്ടത്തിൽ മരിച്ച ഭാഷകളും പെടുന്നു. ഭൂസ്ഥിതിപരമായും ഭരണപരമായും ഒറ്റപ്പെട്ട ദേശസീമകളിലാണ് ഓരോ ദേശത്തിൻ്റെ ഭാഷകൾ രൂപംകൊള്ളുക. കുടിയേറ്റങ്ങൾ, അധികാരമാറ്റങ്ങൾ എന്നിവകൊണ്ട് ഭാഷകളിൽ ആദാനപ്രദാനങ്ങൾ നടക്കുകയും തദ്വാരാ ചിലത് പുഷ്ടിപ്പെടുകയുംചിലത് അധീശത്വശക്തിയുടെ ഭാഷാസമ്മർദ്ദത്തിനു വിധേയമായി അന്യം നില്ക്കുകയും ചെയ്യുന്നു.
ആരുടെയും ശിക്ഷണമില്ലാതെ ശൈശവദശയിൽ സ്വയമേവ ആർജജിക്കുന്ന ഭാഷയാണ് ‘മാത്യഭാഷ’, സാധാരണ ഗതിയിൽ അമ്മയുടെ ഭാഷതന്നെയായിരിക്കും ശിശുവിൻ്റെ മാതൃഭാഷ. ജീവിക്കുന്ന സാഹചര്യമനുസരിച്ച് ഇതിനുമാറ്റം വരാം. അമ്മയിൽനിന്ന് നൈസർഗ്ഗികമായി കിട്ടുന്ന ഭാഷാവബോധത്തെ മാത്യഭാഷയിലേക്കെത്തിക്കുന്നത് സാഹചര്യങ്ങളാണ്.
മാതൃഭാഷക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനുസരിച്ച് ദേശവിസ്തൃതി ഉണ്ടാകും. ലോകഭാഷകളുടെ എണ്ണം ഏഴായിരത്തോളം വരുമെങ്കിലും ലോകരാഷ്ട്രങ്ങളുടെ എണ്ണം ഇരുന്നൂറിനടുത്തേയുള്ളൂ. ഒരൊറ്റ ഭരണഭാഷ, ഒരൊറ്റ ഭാഷണഭാഷ ലോകത്തൊരിടത്തും പ്രായോഗികമല്ല. 6300 പ്രദേശത്തുതന്നെ لعله അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. ഭാഷകൾ ആറ് മാതൃഭാഷയായിട്ടുള്ളവർ തൊഴിൽ തേടിയും കൃഷി, വാണിജ്യം എന്നിവയോടുബന്ധപ്പെട്ടും വന്നുകൂടുക സ്വാഭാവികമാണ്. തലം ലോകരാഷ്ട്രങ്ങളിൽ ഏകദേശം അമ്പതിടത്ത് രണ്ടു ഭാഷകളെങ്കിലും ഔദ്യോഗികഭാഷകളായി രാഷ്ട്രങ്ങളിലാണ് രണ്ടിലേറെ ഭാഷകൾക്ക് ഔദ്യോഗികാംഗീകാരമുള്ളത്. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് ഒരൊറ്റ ഔദ്യോഗിക ഭാഷയേയുള്ളു. എങ്കിലും അവിടെയും കാണുക. അതിന്റെയർത്ഥം ഉണ്ടെന്നു ഭാഷാന്യൂനപക്ഷങ്ങൾ ഏകഭാഷിതത്വം ഒരു രാജ്യത്തിനും സാധ്യമല്ലെന്നതുതന്നെ. ബ്രിട്ടനിൽ നൂറിലേറെ ന്യൂനപക്ഷഭാഷകളുണ്ട്, അമേരിക്കൻ ജനസംഖ്യയിൽ ഏഴു ശതമാനത്തോളം പേർ ഇംഗ്ലീഷിലല്ല സംസാരിക്കുന്നത്. ഏകഭാഷിതത്വം ജപ്പാനിലുമില്ല.
ഭാഷകരുടെ എണ്ണത്തിനനുസരിച്ച് ഏകഭാഷിതത്വം, ഉഭയഭാഷിതത്വം, ബഹുഭാഷിതത്വം എന്നീ പരികല്പനകൾ ഭാഷാശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷാശാസ്ത്രമേഖലയായ ഇന്ത്യയിലും ഈ പരികല്പനകൾക്കു പ്രസക്തിയുണ്ട്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും ഏകഭാഷിതത്വം (ദീരിീഹശിഴൗമഹശാ) ഒരു സംസ്ഥാനത്തും 2원 അധീശത്വഭാഷയായിരുന്ന ഇംഗ്ലീഷിന്റെയും പുരാതന സാംസ്കാരിക ഭാഷയായ സംസ്കൃതത്തിന്റെയും സ്വാധീനം ഭാരതത്തിൽ ഉഭയഭാഷിതത്വത്തിനും ബഹുഭാഷിതത്വത്തിനും കാരണമായിട്ടുണ്ട്. അറിവ് വർദ്ധിപ്പിക്കുന്നതിനും, ജോലിസാധ്യത മുൻനിറുത്തിയും അന്യഭാഷ പഠിക്കുന്നവരാണ് ഉഭയഭാഷിതത്വക്കാർ. ഇക്കൂട്ടർ വംശീയമായ ഒരു സംസ്കാരത്തോട് പൊരുത്തപ്പെടാൻ കൊതിച്ച് മറ്റുഭാഷകൾ പഠിക്കുന്നു. ഇംഗ്ലീഷ് പഠനവും അഹിന്ദിപ്രദേശങ്ങളിലെ ഹിന്ദിപഠനവും ഉദാഹരണം.
ഇങ്ങനെ ഏകഭാഷിതത്വം, ഉഭയഭാഷിതത്വം, ബഹുഭാഷിതത്വം നിറഞ്ഞ ഒരു ലോക വ്യവസ്ഥയിലാണ് ആഗോളീകരണത്തിന്റെ അരങ്ങേറ്റം. ഇംഗ്ലീഷ് ഭാഷയ്ക്കാണ് ഇലക്ട്രോണിക് വ്യവഹാരങ്ങളിൽ മുഖ്യസ്ഥാനം. കോളനിവാഴ്ചയുണ്ടായിരുന്ന രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷ് ഭാഷയ്ക്കു ഔദ്യോഗികതലത്തിൽ മേൽക്കൈ อารั ഇംഗ്ലീഷിലൂടെ ലോകപരിചയം, അധികാരസ്ഥാനങ്ങളിലെത്തൽ, ജോലിസമ്പാദിക്കൽ എന്ന ലക്ഷ്യം സാധാരണക്കാരിൽപ്പോലും ദൃശ്യമാണ്. ഈ പ്രവണതയ്ക്ക ആക്കം വർദ്ധിച്ചത് ഇലക്ട്രോണിക് യുഗത്തിലാണ്.
ഇലക്ട്രോണിക് തരംഗം സൃഷ്ടിച്ച മാറ്റങ്ങളിൽ മാനവരാശിക്ക് കുറെ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഭാഷകളുടെ ശോഷണവും നാശവുമാണ് ഇതിൽ മുഖ്യം. ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ഭാഷകൾക്കും ആദിവാസി വിഭാഗത്തിനും കണക്കില്ല. സഹ്യപർവ്വതനിരകൾ, ഛോട്ടാനാഗപ്പൂർ, സന്താളി ആദിമനിവാസികളെക്കൊണ്ടും മലനിരകൾ തനതു ഒരുകാലത്ത് ഭാഷകൾകൊണ്ടും സമ്പന്നമായിരുന്നു. ഇന്നുള്ള ആദിവാസി ഭാഷകൾ മിക്കതും നാശത്തിന്റെ വക്കിലാണ്. തൊഴിൽ തേടി ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ജനങ്ങൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മലയാളത്തിനു പുറമേ 36 ഭാഷകൾ കേരളത്തിലുണ്ട്. ഇവരുടെ എണ്ണം 40 ലക്ഷത്തിനടുത്താണ്. ആദാനപ്രദാനങ്ങളിലൂടെ മലയാളത്തിനു നേട്ടങ്ങൾ പറയാനുണ്ടെങ്കിലും വിജ്ഞാനോല്പാദനഭാഷയെന്ന നിലയിൽ ആശാവഹമായ പുരോഗതി കൈവരിക്കാൻ മലയാളത്തിനുകഴിഞ്ഞിട്ടില്ല. മലയാളികളിൽ 98.5 ശതമാനം മലയാളം സംസാരിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസമാധ്യമമായി മലയാളം സ്വീകരിക്കുന്നവരുടെ എണ്ണം കാണക്കാണെ കുറഞ്ഞുവരുകയാണ്. ഔദ്യോഗികരേഖകളിലും വിജ്ഞാപനങ്ങളിലും മലയാളം ഭരണഭാഷയും വിദ്യാഭ്യാസമാധ്യവും ഒക്കെയാണെങ്കിലും ഇംഗ്ലീഷ്ഭാഷാധിപത്യം പ്രത്യക്ഷാനുഭവമായി നില്ക്കുന്നു.
ആഗോളഗ്രാമം യാഥാർത്ഥ്യമാകുമ്പോൾ മലയാളം ഉൾപ്പെടെയുള്ള മാതൃഭാഷകളുടെ സ്ഥിതി എന്താകും? ഭാഷകൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. പതിനായിരത്തിൽ പലതും കുറവ് ഭാഷകരുള്ള ഭാഷകൾക്കാണ് ഈ ദുര്യോഗം ഏറെയുള്ളത്. 2001-ലെ കനേഷുമാരിയിലെ ഇന്ത്യൻഭാഷകളുടെ സ്ഥിതിവിവരക്കണക്കുകളിൽനിന്നും 2011-ലെ റിപ്പോർട്ടിലെത്തുമ്പോൾ എൺപതോളം ഭാഷകൾ അപ്രത്യക്ഷമായിക്കാണുന്നു. ഇപ്പോഴത്തെ അവസ്ഥയറിയാൻ 2021-ലെ സെൻസസ് റിപ്പോർട്ടു വരുന്നതുവരെ കാത്തിരിക്കണം.
അക്ഷരമാലയാണ്. മലയാളഭാഷയുടെ സ്ഥിതി ഇത്തരുണത്തിൽ ചിന്തനീയമാണ്. മലയാളത്തിൻ്റെ നട്ടെല്ല് അതിശക്തമായ ഏതുഭാഷയിൽനിന്നുള്ള അധിനിവേശങ്ങളെയും താങ്ങാനുള്ള കെല്പ് അതിനുണ്ട്. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ആ ഭാഷനിലനില്ക്കുന്നു. തമിഴെന്നോ മലയാളമെന്നോ വ്യവച്ഛേദിക്കാനാകാത്ത ഒരു പൊതുസ്ഥിതി അതിനുണ്ടായിരുന്നു. അതിജീവനത്തിന്റെ ചരിത്രമാണ് അതിനുള്ളത്.
ആഗോളീകരണം വിഭാവന ചെയ്ത ഏകലോകം, ഏകഗ്രാമം എന്ന ആശയത്തിന് വിള്ളൽ വീണുതുടങ്ങിയിരിക്കുന്നു. കോവിഡും, യുക്രൈൻ അധിനിവേശം കൊണ്ടുവന്ന ഭക്ഷ്യ ഇന്ധന പ്രതിസന്ധിയും ഏകലോകം അസാധ്യമെന്ന നിലയിലേക്ക് ലോകരാഷ്ട്രങ്ങളെ എത്തിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് നില്പും സ്വയം പര്യാപ്തയുമാണ് ലോകരാഷ്ട്രങ്ങളുടെ ഇന്നത്തെ ചിന്താവിഷയം.
പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ


