പതിനഞ്ചാം കേരളനിയമസഭയുടെ പതിന്നാലാം സമ്മേളനത്തിൽ, ഒക്ടോബർ 9-ാം തീയതി പാസ്സാക്കിയ 2025 ലെ മലയാളഭാഷാ ആക്ട്, കേരളസംസ്ഥാനമുണ്ടായി 8 വർഷം പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ സംസ്ഥാനമുണ്ടാകാൻ നിദാനമായ മലയാളത്തെ കരുതലോടെ കാത്തുകൊണ്ട് ആ വിഷ്കരിച്ച നിയമനിർമ്മാണമാണ്. വളരെ വൈകി ചെയ്‌ത ഒരു തെറ്റ് തിരുത്തൽ പ്രക്രിയയാണ് ഈ നിയമനിർമ്മാണം. 2015 ൽ പതിമൂന്നാം കേരളനിയമസഭ ഡിസംബർ 17ന് പാസാക്കിയ മലയാള ഭാഷ വ്യാപനവും പരിപോഷണവും എന്ന ബിൽ പ്രസിഡൻ്റിൻ്റെ അനുമതിക്കായി അയച്ചു കൊടുത്തത് നിരാകരിക്കപ്പെട്ടു വന്നതിനു ശേഷം ആവിഷ്‌കരിച്ച ബില്ലാണ് എങ്കിലും അതിലെ തെറ്റുകൾ തിരുത്തി വീണ്ടും അവതരിപ്പിക്കുകയായിരുന്നില്ല ഇപ്പോൾ ചെയ്‌തത്. മലയാളഭാഷയ്ക്ക് വേണ്ടി പുതിയൊരു ബില്ല് പുതുതായി ആവിഷ്‌കരിച്ച് നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. പേരും വ്യത്യസ്‌തം.

2011-2010 ലെ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലാവധി തീരുന്നതിന് ഏകദേശം അഞ്ചുമാസം മുമ്പാണ് 2015 ഡിസംബർ 17-ാം തീയതി മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ആ അവതരണത്തിനു പിന്നിലൊരു ചരിത്രമുണ്ട്. സമഗ്രമായ ഒരു മലയാളനിയമം ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാളപ്രസ്ഥാനം 2013 മാർച്ച് 18 ന് നിരാഹാരസമരം നടത്തിയിരുന്നു. അപ്രകാരം നിയമം ആവിഷ്കരിക്കാമെന്ന ഉറപ്പിലാണ് ആ നിരാഹാരസമരം അടുത്ത ദിവസം മാർച്ച് 19 ന് പിൻവലിച്ചത്. 2013 ആഗസ്റ്റ് 8-ാം തീയതി മലയാളത്തെ ക്ലാസിക്കൽ ഭാഷയായി അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനവും വന്നു. 2013 ൽ ത്തന്നെ പതിമൂന്നാം കേരളനിയമസഭയുടെ ഔദ്യോഗികഭാഷയ്ക്കായുള്ള സമിതി, അതിൻ്റെ അധ്യക്ഷൻ ശ്രീ പാലോട് രവിയുടെ നേതൃത്വത്തിൽ മാതൃഭാഷയായ മലയാളത്തിനായി ഒരു നിയമനിർമ്മാണം നടത്തണമെന്ന് ശക്തമായി ശുപാർശ ചെയ്‌തു. ഇതിന്റെയെല്ലാം തുടർച്ച യായിരുന്നു ഔദ്യോഗിക ഭാഷാവകുപ്പി കരടുരൂപമുണ്ടാക്കി നിയമവകുപ്പ് തയ്യാറാക്കിയ 2015 ഒല മലയാളഭാഷാബിൽ

2015 ഡിസംബർ 17 ന് നിയമസഭയിൽ ആ ബില്ല് ഐകകണ്‌നയാണ് പാസ്സായത് അന്നത്തെ പ്രതിപക്ഷം സർവ്വാത്മനാ സഹകരിച്ചുവെന്നു സാരം. പാസ്സായ ബില്ല് ഗവർണർക്കയച്ച് അംഗീകാരം നേടണം. എന്നാലേ ബില്ല്, നിയമം ആകൂ. ഉച്ചി വച്ച കൈയാൽ ഉദകക്രിയ എന്നു കേട്ടിട്ടില്ലേ? ഉണ്ടാക്കിയ നിയമവകുപ്പു തന്നെ രാഷ്ട്രപതിക്കയയ്ക്കണമെന്ന് ശുപാർശ ചെയ്‌ത് ഗവർണർക്കയച്ചു കൊടുത്താൽ?

ഇപ്പോൾ പതിനഞ്ചാം കേരളനിയമസഭ അതിൻ്റെ പതിന്നാലാം സമ്മേളനത്തിൽ പാസ്സാക്കിയ മലയാളഭാഷാ ആക്ട് 2025 എന്ന ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട അനുച്ഛേദം കേരളത്തിന്റെ ഔദ്യോ ഗികഭാഷയെ നിർവചിക്കുന്നതാണ്. സംസ്ഥാനത്തിൻ്റെ ഔദ്യോഗികമായ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളം ആയിരിക്കുന്നതാണ് എന്ന് ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. എങ്കിലും കേരളസംസ്ഥാനത്തിൻ്റെ ഔദ്യോഗികഭാഷ മലയാളമായിരിക്കും എന്ന പ്രഖ്യാപനവാക്യം കാണുന്നില്ല. ഇന്ത്യ ഒരു റിപ്പബ്ലിക് ആയിക്കഴിഞ്ഞ് 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സംസ്ഥാനങ്ങ ളെല്ലാം തങ്ങളുടെ ഔദ്യോഗികഭാഷകളായി അവരവരുടെ മാതൃഭാഷകളെ സ്വീകരിക്കണമെന്ന കാഴ്ചപ്പാട് സ്വാതന്ത്യസമരനേതാക്കൾക്കും ഭരണഘടനയുടെ ആവിഷ്കർത്താക്കൾക്കും ഉണ്ടായിരുന്നു. അതനുസരിച്ചാണ് ഇന്ത്യൻ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഔദ്യോഗികഭാഷാ നിയമം ഉണ്ടാക്കിയത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും സ്വന്തം മാതൃഭാഷകളെയാണ് ഔദ്യോഗികഭാഷകളാക്കി നിർവചിച്ചത്. ഫെഡറലിസത്തിൻ്റെ അടിസ്ഥാനധാര ഭാഷാബഹുസ്വരത യാകുന്നതിന്റെ കാരണം മറ്റൊന്നല്ല. ഇന്ത്യൻ സ്വാതന്ത്യസമരപ്രസ്ഥാനത്തിന് ആവേശം പകർന്ന സ്വപനവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് അടിസ്ഥാനപ്രമാണവും ആയിരുന്നു നാട്ടുഭാഷകളിൽ തന്നെയുള്ള ഭരണക്രമം.

1909 ൽ കേരളം ഔദ്യോഗികഭാഷാനിയമത്തിന് രൂപം നൽകിയപ്പോൾ മലയാളവും ഇംഗ്ലീഷും എന്നാണ് വ്യവസ്ഥ ചെയ്‌തത്‌. 1973 ൽ അതിന് ഭേദഗതി കൊണ്ടു വന്ന ഘട്ടത്തിലും കൊളോണിയൽ ഭാഷയെ ഉപേക്ഷിക്കാൻ നാം തയ്യാറായില്ല. മലയാളമോ ഇംഗ്ലീഷോ എന്നാക്കി മാറ്റി. ആ തെറ്റാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 2015ലെ നിയമത്തിലും മലയാളം ആയിരിക്കും ഔദ്യോഗികഭാഷ എന്ന് നിർവചിച്ചിരുന്നു. ആ ബില്ലിലില്ലാത്ത രണ്ടു പുതിയ കാര്യങ്ങൾ കൂടി 2025 ലെ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളഭാഷയ്ക്കായി പ്രത്യേക മന്ത്രിതലവകുപ്പ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒപ്പം മലയാള ഭാഷയ്ക്ക് ഒരു ഡയറക്ടറേറ്റും നിർദ്ദേശിക്കുന്നു. മലയാള ഭാഷയുടെ വ്യാപനത്തിനും പരിപാലനത്തിനും പരിപോഷണത്തിനുമായുള്ള പ്രവർത്തനങ്ങളെ വളരെ നന്നായി ഏകോപിപ്പിക്കാൻ പ്രത്യേക വകുപ്പുണ്ടാകുന്നതിലൂടെ സാധിക്കും. മലയാള ഭാഷയ്ക്ക് ഡയറക്ടറേറ്റ് വിഭാവനം ചെയ്യുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങൾക്കെല്ലാം അവരുടെ മാത്യഭാഷകൾക്കായി ഡയറക്ടറേറ്റ് ഉണ്ട്. തമിഴ്‌നാട്ടിൽ തമിഴ് വളർച്ചിത്തുറൈ, കർണാടകത്തിൽ കന്നട വികസന അഥോറിറ്റി, ആന്ധ്രയിലും തെലുങ്കാനയിലും തെലുഗു ലാംഗ്വേജ് ആൻ്റ് കൾച്ചറൽ ഡയറക്ടറേറ്റുകൾ, മഹാരാഷ്ട്രയിൽ മറാഠി ഭാഷാസഞ്ചനാലയം, ഗുജറാത്തിൽ ഭാഷാനിയാമക്നി കച്ചേരി, ഗോവയിൽ കൊങ്കണി ഡയറക്ടറേറ്റ്, പഞ്ചാബിൽ പഞ്ചാബി ഡയറക്ടറേറ്റ്, ഒഡിഷയിൽ ഒഡിയ ലാംഗ്വേജ് ആൻ്റ് കൾച്ചർ ഡയറക്ടറേറ്റ്, ബംഗാളിൽ പശ്ചിംബംഗ ബംഗ്ല അക്കാദമി, ത്രിപുരയിൽ കോക്ബറോക് ഡയാക്ടസ്, എന്തിന് കൊച്ചു സംസ്ഥാനമായ മണിപ്പൂരിൽ വരെ ഭാഷാ ഡയറക്ടറേറ്റ് നിലവിൽ വന്നിട്ടുണ്ട്. അധികാരത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന അവതാരങ്ങൾക്കും ആശ്രിതര്‍ക്കുമായി എണ്ണിയാൽ തീരാത്ത വേറേ ഡയറക്ടറേറ്റുകളും കോർപ്പറേഷനുകളും മിഷനുകളുമെല്ലാം കാലാകാലങ്ങളിൽ ഉണ്ടാക്കിയെങ്കിലും മാതൃഭാഷക്കൊരു ഡയറക്ടറേറ്റ് രൂപീകരിക്കാൻ കേരളം നാളിതു വരെ നടപടിയെടുത്തില്ല. മലയാളത്തിനായുള്ള ഡയറക്ടറേറ്റ് മലയാള ഭാഷാനിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ശക്തമായ നിരീക്ഷണസംവിധാനമായിരിക്കും എന്നതിൽ സംശയമില്ല.

കേരളസംസ്ഥാനം ഉണ്ടായി ആദ്യം രൂപീകരിച്ച ഇഎംഎസ് സർക്കാരിൻ്റെ കാലം മുതൽക്ക് തന്നെ ഭരണാവശ്യങ്ങൾക്ക് മലയാളം ഉപയോഗിക്കുന്നതിനുള്ള സമാലോചനകളും നടപടികളും തുടങ്ങിയിരുന്നു. കോമാട്ടിൽ അച്ചുതമേനോൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചത് ഉദാഹരണമാണ്. അന്നത്തെ മുഖ്യമന്ത്രിക്കും സർക്കാരിനും ഈ വിഷയത്തിൽ ഏറ്റവുമധികം പിന്തുണ നൽകിയത് അസത്തെ പ്രതിപക്ഷനേതാവായ പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു. ഭരണതലത്തിൽ പൂർണ്ണമായ പ്രയോഗത്തിന് മലയാളത്തിനു ശേഷിയുണ്ടോ എന്ന സംശയം ആയിരുന്നു അന്നത്തെ ഇംഗ്ലീഷ് പക്ഷപാതികളായ മലയാളവിരുദ്ധർ ഉന്നയിച്ചത്. “മസിൽ ഉണ്ടാകാൻ വ്യായാമം ചെയ്യണം. മസിൽ ഉണ്ടായിട്ടു മതി വ്യായാമം എന്നാരും തീരുമാനിക്കില്ലല്ലോ” എന്നത്രേ പനമ്പിള്ളി പറഞ്ഞത്. പ്രയോഗിച്ചാലേ ഭാഷ വളരു എന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

പുതിയ ബില്ലിലെ അധ്യായം മൂന്ന് അനുച്ഛേദം 4. നിയമനിർമ്മാണമേഖലയിലെ ഭാഷാ പ്രയോഗത്തെ പറയുന്നു. 5 (1) ലാണ് ഇന്ത്യൻ ഭരണഘടനയുടെ 346, 347 അനുച്ഛേദങ്ങൾക്കു വിധേയമായി കേരള സംസ്ഥാനത്തെ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കേണ്ടതാണ് എന്നു വ്യവസ്ഥ ചെയ്യുന്നത്. ഈ വകുപ്പ് കേരളസർക്കാരിനു കീഴിൽ നിലവിലുള്ളതും പുതുതായി രൂപവത്‌കരിക്കുന്നതുമായ എല്ലാ വകുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിനു കീഴിലുള്ള അർദ്ധസർക്കാർ-സ്വയംഭരണ സഹകരണ- പൊതു മേഖലാസ്ഥാപനങ്ങൾക്കും ബാധകമായിരിക്കുമെന്ന് 5(2) ൽ പറയുന്നു. ഇംഗ്ലീഷ് ഉപയോഗിക്കേണ്ട ഏഴു സാഹചര്യങ്ങൾ ഇവിടെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. കേന്ദ്രഗവണ്മെൻ്റ്, സുപ്രീംകോടതി, മറ്റു രാജ്യങ്ങൾ, മറ്റു സംസ്ഥാനങ്ങൾ തുടങ്ങിയവയുമായുള്ള കത്തിടപാടുകളാണവ. സംസ്ഥാനത്തെ സ്‌കൂളുകളിൽ പത്താം തരം വരെ നിർബന്ധ ഒന്നാംഭാഷ മലയാളമായിരിക്കും എന്ന് (1) ൽ വ്യവസ്ഥ ചെയ്യുന്നു. 2017 ലെ മലയാളപഠനനിയമത്തിൽ ഉൾച്ചേർക്കാൻ വിട്ടുപോയ വ്യവസ്ഥയാണ് പുതിയ നിയമത്തിലൂടെ കൊണ്ടുവരുന്നത്. 2010 ൽ വി.എസ് സർക്കാരാണ് മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ‘മലയാളത്തിൻ്റെ അടിസ്ഥാനത്തിൽ കേരളമുണ്ടായി 54 വർഷം കഴിഞ്ഞിട്ടും ഇവിടെ മലയാളം ഒന്നാം ഭാഷയായില്ല എന്നത് ഇപ്പുറത്തിരിക്കുന്നവരെയും അപ്പുറത്തിരിക്കുന്നവരെയും ഒരുപോലെ ലജ്ജിപ്പിക്കേണ്ട കാര്യമാണ്’ എന്നത്രേ 2010 ഡിസംബർ 21 അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ നിയമസഭയിൽ പറഞ്ഞത്. 2011 സെപ്റ്റംബർ 1 ന് ഒന്നാം ഭാഷാ ഉത്തരവിറങ്ങിയെങ്കിലും അത് നടപ്പാക്കിയില്ല. ഇപ്പോൾ അത് നിയമമാക്കിയിരിക്കുന്നു എന്നത് അഭിനന്ദനീയം.

ഈ അധ്യായത്തിലെ 7 (1) മുതൽ 7 (3) വരെയുള്ള വകുപ്പുകൾ ന്യൂനപക്ഷഭാഷാവിഭാഗ ത്തിന്റെയും മറ്റും ആശങ്കകളകറ്റാൻ പര്യാപ്‌തമാണ്. ഈ അധ്യായത്തിലെ അനുച്ഛേദം 8 ശാസ്ത്ര സാങ്കേതികരംഗത്തെ വികസനത്തിനനുസ്യതമായി ഏകീകൃതലിപിവിന്യാസം വ്യവസ്ഥപ്പെടു ത്തുന്നു. പുതിയ ബില്ലിലെ അധ്യായം നാലിൽ കോടതിഭാഷയെപ്പറ്റിയാണ് മൂന്ന് അനുച്ഛേദങ്ങളിലൂടെ പറയുന്നത്. ജില്ലാ കോടതി വരെയുള്ള കീഴ്‌ക്കോടതികളിൽ വാദം, വിസ്താരം, വിധിന്യായം എന്നിവയ്ക്ക് മലയാളം ഉപയോഗിക്കാനുള്ള നടപടികൾ ഘട്ടം ഘട്ടമായി സ്വീകരിക്കണം. കാലയളവ് സൂചിപ്പിക്കാതെ ഘട്ടം ഘട്ടമായി എന്നു മാത്രം പറയുന്നതിൽ കള്ളച്ചുരിക തീർക്കുന്ന കൊല്ലപ്പണിയുണ്ടോ എന്ന സംശയം അവശേഷിക്കുന്നുണ്ട്. ചട്ടങ്ങളിൽ പറഞ്ഞാലും മതി. പക്ഷേ പറയണം.

അധ്യായം അഞ്ചിലെ 10-ാം വകുപ്പ് പൊതുവായ ഭാഷാവ്യാപന നടപടികളെ സംബന്ധിച്ചുള്ളതാണ്. 1 മുതൽ 9 വരെയുള്ള ഉപവകുപ്പുകളിൽ വഴിപ്പലകകൾ, പേർപ്പലകകൾ, ബോർഡുകൾ, പരസ്യങ്ങൾ, അറിയിപ്പുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ മലയാളം ഉപയോഗിക്കേണ്ടത് വിശദമാക്കുന്നു. അദ്ധ്യായം 6 ലെ 11-ാംവകുപ്പ് വിവരസാങ്കേതിക മേഖലയിൽ മലയാളത്തിന്റെ ഉപയോഗത്തെപ്പറ്റി സൂചിപ്പിക്കുന്നു ഈ മേഖലയിലെ ഭാഷയുടെ പ്രയോഗത്തിലെ ആധുനികീകരണത്തിന് ഇതു വഴിതുറക്കും. വിവരസാങ്കേതികകാര്യങ്ങളിലുൾപ്പെടെ മലയാളവ്യാപനത്തിനായി ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാരിനു സമർപ്പിക്കുന്നവർക്ക് പ്രോത്സാഹനം നൽകുമെന്ന് നിർദ്ദേശിക്കുന്ന 12-ാം വകുപ്പ് അഭിനന്ദനീയം തന്നെ. 1969 ലെ ഔദ്യോഗികഭാഷാ ആക്ട് ഇതോടെ റദ്ദാകും എന്നു കൂടി നിയമത്തിൽ എടുത്തു പറയുന്നുണ്ട്.

വളരെയേറെ പഠനം നടത്തിയിട്ടാണ് കേരളസർക്കാർ തങ്ങൾക്കേറെ അഭിമാനകരവും കേരളജനതക്കേറെ ഗുണകരവും കേരളത്തിൻ്റെ വികസനത്തിനും ഭാവിക്കും ഏറെ പ്രയോജനകരവുമായ ഈ ബിൽ ആവിഷ്‌കരിച്ചത് എന്ന് എടുത്തു പറയണം.

പ്രാണവായുവും വെള്ളവും സ്വാതന്ത്യവും പോലെ മനുഷ്യൻ്റെ അവകാശമാണ് അവൻ്റെ മാത്യഭാഷയും എന്ന സിദ്ധാന്തത്തിന് ഐക്യരാഷ്ട്രസഭയുടെ മുൻകൈയിൽ ആഗോളതലത്തിൽ തന്നെ സ്വീകാര്യതയും സാർവത്രികതയും വന്നിട്ടുണ്ട്. വികസിതരാജ്യങ്ങളെ സംബന്ധിച്ച് ഇത് പ്രത്യേകിച്ച് എടുത്തുപറഞ്ഞ് സ്വീകാര്യമാക്കേണ്ട സിദ്ധാന്തസംക്ഷേപമല്ല മറിച്ച് അവർ അവരുടെ രാജ്യങ്ങളിൽ കൃത്യമായി അവലംബിക്കുകയും നടപ്പാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന രാഷ്ട്രതന്ത്രമീമാംസ കൂടിയാണ്

മാതൃഭാഷാസംരക്ഷണവും പോഷണവും, മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസവും ഭരണവും മറ്റു ജീവിതവ്യവഹാരങ്ങളും സാംസ്‌കാരിക ദൗത്യവും അതുപോലെ രാഷ്ട്രീയത്യ വുമാണ്. 2025 ലെ മലയാളഭാഷാ ആക്ട് ആവിഷ്‌കരിക്കുമ്പോൾ സർക്കാർ ഏറ്റെടുത്തത് ഈ ദൗത്യമാണ്. സ്വന്തം മാതൃഭാഷയുടെ പരിപോഷണം കേരളജനതയുടെ ഉത്തരവാദിത്തമാണ്. അതിനാൽ ജനാധിപത്യപരമായി നയങ്ങളാവിഷ്‌കരിച്ച് അത് നിർവ്വഹിക്കാനുള്ള ബാധ്യത കേരള ത്തിലെ സർക്കാരിനുണ്ട്. എല്ലാ നിയമസഭാസാമാജികർക്കുമുണ്ട്. കേരളസമൂഹത്തിനാകെയുണ്ട്. ആ ഉത്തരവാദിത്തമാണ് മലയാളഭാഷാബില്ലിൻ്റെ ആവിഷ്‌കാരത്തിലൂടെയും അവതരണത്തിലുടെയും കേരളസർക്കാരും നിയമസഭയും ഫലപ്രദമായി നിർവഹിച്ചത്.

ആര്‍. നന്ദകുമാര്‍