മലയാള ഐക്യവേദി ഒക്ടോബർ 11, 12, 13 തീയതികളിലായി തൃശ്ശൂർ ജില്ലയിലെ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വെച്ചു ഒരു നവമാധ്യമ ശിൽപ്പശാല സംഘടിപ്പിക്കുന്നു. മലയാള ഐക്യവേദിയുടെയും വിദ്യാർത്ഥി മലയാളവേദിയുടെയും ഭാഷാവിഷയങ്ങളിലും സമൂഹമാധ്യമ ഇടങ്ങളിലുമുള്ള ഇടപെടലുകൾ മെച്ചപ്പെടുത്താനും ഐക്യവേദിയിലെ അംഗങ്ങൾക്കിടയിൽ കൃത്യമായ സാങ്കേതിക പരിശീലനം ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് നവമാധ്യമ ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ മൊബൈൽ ഫോണിനെ കേന്ദ്രീകരിച്ചുള്ള പരിശീലന രീതികളാണ് പ്രധാനമായും ശിൽപ്പശാലയില്‍ നടക്കുക.