തൃശ്ശൂർ: മലയാള ഐക്യവേദി ജില്ലാസമ്മേളനം ഡിസംബർ 7 ന് രാവിലെ 10 മണിക്ക് ശ്രീ കേരളവർമ്മ കോളേജിൽ വച്ച് സി.എസ് മീനാക്ഷി ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ ജോസഫ് ആയിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്. തൃശ്ശൂർ ജില്ലയിലെ വിവിധ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ, മുൻ പ്രവർത്തകർ മുതലായവർ പങ്കെടുത്ത സമ്മേളനത്തിൽ മലയാള ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ. ഹരികുമാർ, ഡോ. ഗിരിഷ് കുമാർ.എസ്, ഡോ. സി.വി സുധീർ, രജിത്ത് മോഹൻ, സജീവ് എൻ.യു മുതലായവർ സംസാരിച്ചു. ചടങ്ങിൽ വച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച ലേഖനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ഡോ. രാജേഷ് എം.ആറിനെ ആദരിച്ചു. സമ്മേളനത്തെ തുടർന്ന്, മലയാള ഐക്യവേദി തൃശ്ശൂർ ജില്ലാ കൺവീനർ: ഡോ. സെബാസ്റ്റ്യൻ ജോസഫ്, പ്രസിഡൻ്റ്: ഡോ. ആദർശ് സി, സെക്രട്ടറി : ഡോ. രാജേഷ് എം. ആർ, ട്രഷറർ :വിദ്യ എം.വി; വിദ്യാർത്ഥി മലയാളവേദി ജില്ലാ കൺവീനർ : സജീവ് എൻ.യു, പ്രസിഡൻ്റ്: കൃഷ്ണപ്രിയ (കേരളവർമ്മ കോളേജ്), സെക്രട്ടറി: വിസ്മയ (കേരളവർമ്മ കോളേജ്), ഖജാൻജി: ഷബ്ന (എസ്.എൻ.കോളേജ്) എന്നിവർ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.