മൂവാറ്റുപുഴ: ‘ഭരണഭാഷാമാധ്യമവും സമൂഹവും, മാതൃഭാഷയും അധ്യയനമാധ്യമവും’ എന്ന വിഷയത്തിൽ നിർമ്മലാകോളേജിലെ മലയാളവിഭാഗം ഡിസംബർ 17 ന് ഏകദിനഭാഷാസെമിനാർ സംഘടിപ്പിച്ചു. റവ. ഡോ. ജസ്റ്റിൻ കെ കുര്യാക്കോസ്(പ്രിൻസിപ്പാൾ, നിർമ്മല കോളേജ്) അധ്യക്ഷനായ സെമിനാറിൽ, കേരള സർക്കാർ കെമിക്കൽ എക്‌സാമിനേഴ്‌സ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും ഈ വർഷത്തെ ഭരണഭാഷാ അവാർഡ് ജേതാവുമായ സുബൈർ അരിക്കുളം കെ.എ.എസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥി ഐക്യവേദി സംസ്‌ഥാന കൺവീനർ മിഷേൽ മരിയാ ജോൺസൺ വിഷയത്തിൽ പ്രഭാഷണം നടത്തി. ഫാ. പോൾ കളത്തൂർ, ഡോ. ശോഭിത ജോയ്, ഡോ. പി ബി സനീഷ് മുതലായവർ പരിപാടിയിൽ പങ്കെടുത്തു