മാതൃഭാഷയുടെ രാഷ്ട്രീയം മുൻനിർത്തി കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തെരുവിലും അക്കാദമിക് രംഗത്തും സമരസംവാദങ്ങള് സംഘടിപ്പിച്ചുവരുന്ന മലയാള ഐക്യവേദിയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഓൺലൈൻ പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റിൽ 2021 ആഗസ്ത് 2,3,4,5 തീയതികളില്‍ നടന്നു. ഇരുനൂറോളം പ്രതിനിധികള്‍ നാല് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
2021 ആഗസ്ത് രണ്ടിന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസത്തില്‍ മാതൃഭാഷാ പഠനം സംബന്ധിച്ച് സമഗ്രമായ നയം അടിയന്തിരമായും ഉണ്ടാകേണ്ടതുണ്ടതുണ്ടെന്നും സർവകലാശാലതലത്തിൽ ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയടക്കം മാധ്യമം മാതൃഭാഷയാകണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി പവിത്രൻ പത്ത് വർഷം പിന്നിട്ട സംഘടനയുടെ ചരിത്രവും പ്രസക്തിയും എടുത്തുകാട്ടി സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. വി എൻ മുരളി ഐക്യമലയാള പ്രസ്ഥാനത്തിന്റെ സെക്രട്ടറി കെ ഹരിദാസൻ എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു. പ്രസിഡണ്ട് കെ എം ഭരതൻ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി എൻ പി പ്രിയേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മലയാള ഐക്യവേദിയുടെ മുഖമാസിക ‘മാതൃഭാഷ’ പ്രൊഫ. വി കാർത്തികേയൻ നായർ പ്രകാശനം ചെയ്തു. മുഖ്യപത്രാധിപർ പി പ്രേമചന്ദ്രന് മാസിക പരിചയപ്പെടുത്തി.
സമ്മേളനത്തിന്റെ രണ്ടാം ദിവസം സംഘടനാ നയരേഖ(ഡോ. സുരേഷ് പുത്തൻപറമ്പിൽ), എഞ്ചിനീയറിംഗ് പഠനം മലയാളത്തിൽ (രൂപിമ എസ്), പഠനമാധ്യമം മലയാളത്തിൽ (ഡോ. പി സുരേഷ്) എന്നീ നയരേഖകൾ അവതരിപ്പിച്ചു., ഡി എൽ എഡ് പ്രവേശനത്തിനും പ്രൈമറി സ്കൂള്‍ അധ്യാപക നിയമനത്തിനും സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലോ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലോ ഒരു വിഷയമായി മലയാളം പഠിച്ചിരിക്കണം എന്ന് നിബന്ധന തിരിച്ചുകൊണ്ടുവരിക, പത്താംതരം യോഗ്യത പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ മലയാളത്തെ ഒരു വിഷയമെന്ന നിലയിൽ ഉൾപ്പെടുത്തുക, മലയാളപഠനനിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുക, പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യവും പഠന സമയവും വെട്ടിച്ചുരുക്കുന്ന നടപടി തടയുക, കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ സന്ദർഭത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാതൃഭാഷാ പഠനം ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ഗോത്രഭാഷയും സംസ്ക്കാരവും സംരക്ഷിക്കാൻ നിയമം നിർമിച്ചു നടപ്പിലാക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. തുടർന്ന് 14 ജില്ലാ സമിതികളും റിപ്പോർട്ടും രേഖകളും ചർച്ചചെയ്യുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേകം ഗൂഗിൾ മീറ്റിൽ സമ്മേളിച്ചു.
സമ്മേളനത്തിന്റെ മൂന്നാം ദിവസം 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ റിപ്പോർട്ടിലും നയരേഖയിലും പൊതുചർച്ച നടത്തി. കടകളുടെ ബോർഡുകൾ മലയാളത്തിൽ കൂടി പ്രദർശിപ്പിക്കണം എന്ന നിയമം നടപ്പിലാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുക, ഭരണ നടപടികൾ ഓൺലൈനിലാവുമ്പോൾ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഇംഗ്ലീഷിലേക്ക് മാറുന്ന പ്രവണത അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സമ്മേളനത്തിൻറെ അവസാന ദിവസം റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് സെക്രട്ടറി എന്‍ പി പ്രിയേഷും നയരേഖാ ചര്‍ച്ചയുടെ ഏകോപഡോ. നം സുരേഷ് പുത്തൻപറമ്പിലും നിർവഹിച്ചു. സമാപന സമ്മേളനം ഡോ. എ. ജി. ഒലീന ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആർ.നന്ദകുമാർ, സുബൈർ അരിക്കുളം എന്നിവർ സംസാരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി സി അരവിന്ദന് (പ്രസിഡണ്ട് ) കെ ഹരികുമാർ (സെക്രട്ടറി) കെ വി മണികണ്ഠദാസ് (കൺവീനർ) ഷിജു. ആർ (ഓൺലൈൻ കൺവീനർ) ഡോ. എം എസ് നസീറ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍
വൈസ് പ്രസിഡന്റുമാർ: ഹരിദാസൻ എ. എസ്, സിന്ധു എ.
ജോ.സെക്രട്ടറിമാർ: അനൂപ് വളാഞ്ചേരി, ഫാമിദ കെ,
ജോയിന്റ് കണ്‍വീനര്‍മാര്‍: ഡോ.എസ്. അജയകുമാർ, അനിൽകുമാർ പവിത്രേശ്വരം, ഓൺലൈൻ ജോയിന്റ് കൺവീനർമാർ: : പി.പ്രേമചന്ദ്രൻ, ശരണ്യ
ഉപസമിതി കൺവീനർമാർ
ഭരണ ഭാഷവേദി – പി. ഹുമാം റഷീദ്
സ്കൂൾതല സമിതി: ഡോ.പി.സുരേഷ്
സർവകലാശാലാതല മലയാളവേദി: : എസ്. രൂപിമ
ജനകീയ വികസന വേദി: ഡോ.സുരേഷ് പുത്തൻ പറമ്പിൽ
മലയാളവിവരസാങ്കേതികവേദി: പി.കെ.മുഹമ്മദ് ബഷീർ
മലയാളവിജ്ഞാനവേദി: അഭിലാഷ് തിരുവോത്ത്
വിദ്യാർത്ഥി മലയാളവേദി
ചെയർപേഴ്സൺ – അഭിരാമി. എസ്.ആർ.
സെക്രട്ടറി – എൻ. അൻവറലി
കൺവീനർ -സജീവ് എൻ.യു.
ഖജാൻജി – ശ്രുതി. പി.
വൈസ് ചെയർമാൻ: ജിത്തു കെ.
ജോ.സെക്ര: നിസ്തുൽ രാജ്
ജോ കൺവീനർ: അതുല്യ . കെ.
TC Sreekumar
June 13, 2022 at 5:13 pmHow can one obtain membership?