തിരുവനന്തപുരം: ഡിസംബർ 2 തിങ്കളാഴ്ച മലയാള ഐക്യവേദി ജില്ലാ സമിതി യോഗം ജോയിൻ്റ് കൗൺസിൽ ഹാളിൽ ചേർന്നു. ജില്ലാ-സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായിട്ടായിരുന്നു യോഗം ചേർന്നത്. സജു കോച്ചേരി സ്വാഗതം പറഞ്ഞ യോഗത്തിൽ വൈഷണവി വി അദ്ധ്യക്ഷയായി. സുബൈർ അരിക്കുളം, ആർ നന്ദകുമാർ, സതീഷ് കിടാരക്കുഴി, സജീന്ദ്രൻ പന്തലക്കോട്, ഉമാദേവി ടീച്ചർ, സരിത ടീച്ചർ, ഡോ. സുരേഷ്, പ്രവീൺ എന്നിവർ സംസാരിച്ചു. ഭരണഭാഷ, മലയാള പഠനനിയമം, കീം, സഹകരണ ബോർഡ് പരീക്ഷ, കോടതിഭാഷ തുടങ്ങി സുപ്രധാനമായ വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ തുടരുവാൻ തീരുമാനമായി. ജനങ്ങളുടെ ഭാഷാപരമായ അവകാശത്തെ ഹനിക്കുന്ന ഏതൊരു തീരുമാനവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അതിനെ മറികടക്കാൻ ജനാധിപത്യപരമായ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും യോഗം വിലയിരുത്തി. ജനു 25 ന് എൻ. കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ ഹാളിൽ വച്ച് ജില്ലാസമ്മേളനം നടത്തുവാനും ജില്ലയുടെ വിവിധയിടങ്ങളിലായി അനുബന്ധ പരിപാടികൾ നടത്തുവാനും തീരുമാനിച്ചു.