അതിരമ്പുഴ: 2025 ഫെബ്രുവരി 8, 9 തിയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന മലയാള ഐക്യവേദി സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി മലയാള ഐക്യവേദി – വിദ്യാർഥി മലയാളവേദി കോട്ടയം ജില്ലാ സമ്മേളനം ജനു 22 ബുധൻ 4 പി എം ന് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് ടോം മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കവി എം ആർ രേണുകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. അജു കെ നാരായണൻ മുഖ്യപ്രഭാഷം നടത്തി. അസ്സോ. പ്രൊഫ. അർച്ചന എ കെ , മിഷൽ മരിയ ജോൺസൺ , ജസ്റ്റിൻ പി ജയിംസ്, അഭിമന്യ ,ഹരിത തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് ആയി
ടോം മാത്യു -വിനെയും സെക്രട്ടറിയായി അർച്ചന എ കെ യെ -യും തെരഞ്ഞെടുത്തു.
ജസ്റ്റിൻ പി ജയിംസ് വൈസ് പ്രസിഡന്റ്, മിഷൻ മരിയ ജോൺസൻ ജോ .സെക്രട്ടറി, ഗോപിക ട്രഷറർഎന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 25 പേർ പങ്കെടുത്തു. സംസ്ഥാന സമ്മേളനത്തിൽ 10 മുതൽ 15 വരെ പ്രവർത്തകർ പങ്കെടുക്കാൻ തീരുമാനിച്ചു.